ബോൺമൗത്ത്: ബോൺമൗത്തിൽ കലാഹൃദയങ്ങൾ സംഗമിച്ച "മഴവിൽ സംഗീതം ഫ്ലാഷ്' വർണഭവും ആസ്വാദ്യവുമായി. മുപ്പത്തഞ്ചിൽപരം ഗായകരും ഇരുപത്തഞ്ചിൽ കൂടുതൽ നർത്തകരും തങ്ങളുടെ സർഗാത്മക കഴിവുകൾ പുറത്തെടുത്തപ്പോൾ ഫ്ലാഷ്' വേദി വർണശബളവും മനസ് നിറയുന്നതുമായി.
പ്രശസ്ത ഗായകരായ കലാഭവൻ ബിനു, ഗിരീഷ് മേനോൻ എന്നിവരുടെ സാന്നിധ്യവും ആലാപനവും മഴവിൽ ഫ്ലാഷിന് കൂടുതൽ മികവേകി. മഴവിൽ ഫ്ലാഷിന്റെ ഔദ്യോഗിക ഉദ്ഘാടനം പരിപാടിയുടെ മുഖ്യാതിഥിയും പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ റീന ജോൺ ആദ്യ തിരി തെളിയിച്ച് നിർവഹിച്ചു.
തുടർന്ന് മഴവിൽ സംഗീതത്തിന്റെ അമരക്കാരനായ അനീഷ് ജോർജിനൊപ്പം കമ്മിറ്റി അംഗങ്ങൾ ഭദ്രദീപം തെളിയിച്ചു.